മൗണ്ട് മൗൻഗനൂയ് (ന്യൂസിലൻഡ്): ന്യൂസിലൻഡ് എയ്ക്ക് എതിരായ മൂന്ന് മത്സര അനൗദ്യോഗിക ഏകദിന പരന്പര ഇന്ത്യ എ സ്വന്തമാക്കി. രണ്ടാം മത്സരത്തിലും ജയം നേടി ഇന്ത്യ 2-0 ന്റെ ലീഡ് കരസ്ഥമാക്കിയതോടെയാണിത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ന്യൂസിലൻഡ് എ വിൽ യംഗ് (102 റണ്‍സ്), ഗാരി വോക്കർ (99 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 299 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 49 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റണ്‍സ് നേടി ജയത്തിലെത്തി. ഇന്ത്യ എയ്ക്കായി ക്യാപ്റ്റൻ മനീഷ് പാണ്ഡെ 109 പന്തിൽ 111 റണ്‍സ് നേടി പുറത്താകാതെനിന്നു.