ഇന്‍ഡോര്‍: ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന ലോക റിക്കാര്‍ഡ് മധ്യപ്രദേശിന്റെ അജയ് റോഹ്റയ്ക്ക്. രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഹൈദരാബാദിനെതിരേ പുറത്താകാതെ നേടിയ 267 റണ്‍സ് ആണ് റിക്കാര്‍ഡ് ബുക്കില്‍ കയറിയത്.
1994ല്‍ മുംബൈയുടെ അമോല്‍ മജുംദാര്‍ ഹരിയാനയ്ക്കെതിരേ ഫരീദാബാദില്‍ നേടിയ 260 റണ്‍സിന്റെ റിക്കാര്‍ഡാണ് റോഹ്റ തകര്‍ത്തത്. ഹൈദരാബാദിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 124 റണ്‍സിനു മറുപടി നല്കിയ മധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സില്‍ 562/4 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ 185 റണ്‍സിന് ഹൈദരാബാദിനെ പുറത്താക്കി മധ്യപ്രദേശ് ഇന്നിംഗ്സിനും 253 റണ്‍സിനും ജയം നേടി.