ശ്രീനഗർ: ജമ്മു കാഷ്മീർ ഗണ്ഡർബൽ ജില്ലയിലെ ഏഴു വയസുകാരനായ അഹമ്മദിന്റെ ബൗളിംഗ്കണ്ട് ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസമായ ഷെയ്ൻ വോണ്‍ അന്പരന്നു. തുടർന്ന് അഹമ്മദിനെ ട്വിറ്ററിലൂടെ വോണ്‍ അഭിനന്ദിക്കുയും ചെയ്തു. അഹമ്മദിന്റെ ഗൂഗ്ലിയിൽ വിക്കറ്റ് തെറിക്കുന്ന വീഡിയോയ്ക്കാണ് വോണ്‍ ട്വിറ്ററിലൂടെ അഭിനന്ദിച്ചത്. അസാമാന്യ പ്രകടനം, ഗംഭീരമായി പന്തെറിഞ്ഞു- എന്നായിരുന്നു വോണിന്റെ ട്വീറ്റ്.
വോണിന്റെ ട്വീറ്റ് എത്തിയതോടെ അഹമ്മദിന്റെ ബൗളിംഗ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
വോണിന്റെ ട്വീറ്റ് എത്തിയതോടെ അഹമ്മദിന്റെ ബൗളിംഗ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.