തിരുവനന്തപുരം: ഒളിന്പ്യൻ ഒ.പി. ജയ്ഷയെ പരിശീലകയാക്കാമെന്ന സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതേത്തുടർന്ന് ജയ്ഷയ്ക്ക് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ നിയമന ഉത്തരവ് നൽകി. അസിസ്റ്റന്റ് കോച്ച് തസ്തികയിലാണ് നിയമനം. പുതിയ നിയമനം ലഭിച്ചതോടെ ജയ്ഷ റെയിൽവേയിലെ ജോലി ഉപേക്ഷിക്കും. ജനുവരി അഞ്ചിന് സായ് പരിശീലകയായി ചുമതലയേൽക്കുമെന്ന് ജയ്ഷ പറഞ്ഞു.
2006 ദോഹ ഏഷ്യൻ ഗെയിംസിൽ 5000 മീറ്ററിലും, 2014 ഇഞ്ചിയോണിൽ 1500 മീറ്ററിലും വെങ്കല മെഡൽ ജേതാവാണ് ജയ്ഷ. 2005 ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 1500, 3000 മീറ്ററുകളിൽ സ്വർണം നേടിയിരുന്നു.
2006 ദോഹ ഏഷ്യൻ ഗെയിംസിൽ 5000 മീറ്ററിലും, 2014 ഇഞ്ചിയോണിൽ 1500 മീറ്ററിലും വെങ്കല മെഡൽ ജേതാവാണ് ജയ്ഷ. 2005 ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 1500, 3000 മീറ്ററുകളിൽ സ്വർണം നേടിയിരുന്നു.