മാഡ്രിഡ്: റയൽ മാഡ്രിഡ് കോപ്പ ഡെൽ റെ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ. മെലിയ്യയെ ഇരു പാദങ്ങളിലുമായി 10-1നു നിലംപരിശാക്കിയാണ് റയൽ അവസാന 16ൽ കടന്നത്. രണ്ടാം പാദത്തിൽ 6-1നായിരുന്നു സ്വന്തം തട്ടകത്തിൽവച്ച് റയലിന്റെ ജയം. റയലിനായി മാർക്കോ അസെൻസിയോ (33, 35 മിനിറ്റുകൾ), ഇസ്കോ (47, 83 മിനിറ്റുകൾ), ഹാവി സാഞ്ചസ് (39-ാം മിനിറ്റ്), വിനീഷ്യസ് ജൂണിയർ (75-ാം മിനിറ്റ്) എന്നിവരും റയലിനായി വലകുലുക്കി.