മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ചെന്നൈയിൻ എഫ്സിക്കെതിരേ മുംന്പൈ സിറ്റിക്കു ജയം. സ്വന്തം തട്ടകത്തിൽവച്ച് 2-0നാണ് മുംബൈ വിജയം കരസ്ഥമാക്കിയത്. റെയ്നീർ ഫെർണാണ്ടസ് (27-ാം മിനിറ്റ്), മൊഡൊ സൗഗൊ (55-ാം മിനിറ്റ്) എന്നിവർ മുംബൈക്കായി ഗോൾ നേടി. 10 മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്ത് എത്തി.