ന്യൂഡല്‍ഹി: ഇന്ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ ഇഷാന്ത് ശര്‍മയും രവിചന്ദ്രന്‍ അശ്വിനും പങ്കെടുക്കേണ്ടെന്ന് ബിസിസിഐ. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ചേരാനുള്ളതിനാലാണ് ഇവരോടെ രഞ്ജിയില്‍നിന്ന് മാറി നില്ക്കാന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് ടീമില്‍ അംഗങ്ങളാണ്.
ടെസ്റ്റ് ടീമിലെ അംഗങ്ങള്‍ 24ന് ഓസ്ട്രേലിയയ്ക്കു തിരിക്കും. ട്വ്ന്റി 20 പരമ്പരയ്ക്കുശേഷം നവംബര്‍ 28ന് ഇന്ത്യ നാലു ദിന ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ഇറങ്ങുന്നുണ്ട്. ഈ ടീമില്‍ മുഹമ്മദ് ഷാമി, ഇഷാന്ത്, അശ്വിന് എന്നിവര്‍ക്ക് അവസരം ലഭിക്കും. ഡിസംബര്‍ ആറിന് അഡ്ലെയ്ഡില് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകും. രഞ്്ജി ട്രോഫിയില്‍ ബംഗാളിനുവേണ്ടി കളിക്കുന്ന ഷാമിയോട് 15 ഓവര്‍ ബൗള്‍ ചെയ്യാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.