ആന്റിഗ്വ: ട്വന്റി20 വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ട്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് വിന്‍ഡീസിനോട് തോറ്റിരുന്നു. ഇതോടെയാണ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും തമ്മിലുള്ള സെമി പോരാട്ടത്തിന് കളമൊരുങ്ങിയത്.
ഗ്രൂപ്പ് എയിലെ നാലു മത്സരവും ജയിച്ച ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യക്കു പകരംവീട്ടാനുള്ള അവസരംകൂടിയാകും ഈ സെമിഫൈനല്‍. ട്വന്റി20 വനിതാ ലോകകപ്പില്‍ രണ്ടുവട്ടം സെമിയിലെത്തിയ ഇന്ത്യക്ക് ഇതുവരെ ഫൈനലില്‍ ഇടം പിടിക്കാനായിട്ടില്ല. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയും ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായ വിന്‍ഡീസും തമ്മിലാണ് ആദ്യ സെമി പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസ് ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 1.30നാണ് ആദ്യ സെമി. ഇന്ത്യ-ഇംഗ്ലണ്ട് സെമി വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ്.