ഗ്രാന്‍ കാനറിയ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില്‍ സ്പെയിന് 1-0ന് ബോസ്നിയ ആന്‍ഡ് ഹെര്സഗോവിനെ പരാജയപ്പെടുത്തി. നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ടശേഷം സ്പെയിനിന്റെ വിജയത്തോടെയുള്ള തിരിച്ചുവരവായിരുന്നു. ബോസ്നിയയ്ക്കെതിരേയുള്ള മത്സരം ജയിച്ചെങ്കിലും മുന്‍ ലോക ചാമ്പ്യന്മാരുടെ പ്രകടനം നിരാശാജനകമായിരുന്നു.
പകരക്കാരനായി ആദ്യ മത്സരത്തിനിറങ്ങിയ ബ്രായിസ് മെന്‍ഡസ് (78-ാം മിനിറ്റ്) ആണ് ഗോള്‍ നേടിയത്. ഈ മത്സരത്തിനു മുമ്പ് തന്നെ യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ തങ്ങള്ക്കിടമില്ലെന്നുള്ള വിവരം സ്പെയിന് അറിഞ്ഞിരുന്നു. ഇംഗ്ലണ്ട് 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചതോടെയാണ് സ്പെയിനിന്റെ സെമി പ്രവേശനത്തിനു തടസമായത്.