മാഗ്നസ് കാള്‍സണും ഫാബിയാനോ കരുവാനയും തമ്മില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ഏഴാം ഗെയിമും സമനിലയില്‍ തന്നെ തീര്‍ന്നു. ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ് എന്ന ഓപ്പണിംഗ് നീക്കങ്ങളില്‍ നടന്ന ഗെയിമില്‍ ആവേശമോ ആകാംക്ഷയോ ഉളവാക്കുന്ന നീക്കങ്ങള്‍ ഒന്നും ഇല്ലാതെ നാല്പതാം നീക്കത്തില്‍ ഇരുവരും പോയിന്റ് പങ്കുവച്ചു.
എട്ടാം ഗെയിമില്‍ സമനില കുരുക്ക് അഴിയുമോ എന്നാണ് ചെസ് സ്നേഹികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 2016ല്‍ ന്യു യോര്‍ക്കില്‍ നടന്ന കാള്സണ് -സെര്‍ജി കര്യാക്കിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തിലും ആദ്യ ഏഴു ഗെയിമുകളും സമനിലയിലായിരുന്നു തീര്‍ന്നത്. എട്ടാം ഗെയിമില്‍ കര്യാക്കിന് കാള്‍സണെ പരാജയപ്പെടുത്തിയെങ്കിലും പത്താം ഗെയിമില്‍ കാള്സണ് പകരം വീട്ടി. പന്ത്രണ്ട് ഗെയിമുകള്‍ കഴിഞ്ഞപ്പോഴും 6-6 എന്ന പോയിന്റില്‍ ഇരുവരും തുല്യ നിലയിലായിരുന്നു. ടൈബ്രേക്ക് ഗെയിമുകളിലെ നാല് റാപിഡ് ഗെയിമുകളില്‍ രണ്ടെണ്ണം ജയിച്ചാണ് കാള്സണ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്.
ടി.കെ.ജോസഫ് പ്രവിത്താനം