കളമശേരി: രാജഗിരി ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ രാജഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മുപ്പത്തിമൂന്നാമത് ഫാ. ഫ്രാൻസിസ് സാലസ് ഇന്റർസ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ കോട്ടയം മൗണ്ട് കാർമൽ, മുട്ടം ഷന്താൾ ജ്യോതി,കോഴിക്കോട് സിൽവർ ഹിൽസ് എന്നീ ടീമുകൾ ചാന്പ്യൻമാരായി.
സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ മുട്ടം ഷന്താൾ ജ്യോതി സെന്റ് എഫ്രേംസ് മാന്നാനത്തെയും (83-76) പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ കൊരട്ടി എൽഎഫ്സിഎച്ച്എസ്എസി (71 -44)നെയും ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് കളമശേരി രാജഗിരി ഹയർ സെക്കൻഡറി (44 - 32 )സ്കൂളിനെയും പരാജയപ്പെടുത്തി.