കൊച്ചി: സംസ്ഥാന സബ്ജൂണിയർ ഹോക്കി ചാന്പ്യൻഷിപ് നാളെ മുതൽ 25 വരെ കളമശേരി കുസാറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 15 പുരുഷടീമുകളും 12 വനിതാ ടീമുകളും ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും. നാളെ രാവിലെ 7.30ന് ആരംഭിക്കുന്ന ചാന്പ്യൻഷിപ് കേരള ഹോക്കി പ്രസിഡന്റ് വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. അഞ്ചു ദിവസങ്ങളിലായി 45 മത്സരങ്ങൾ നടക്കും. നിരവധി ദേശീയ, സംസ്ഥാന താരങ്ങളെ സംഭാവന ചെയ്ത എറണാകുളം ജില്ലയിൽ ഹോക്കി ഗ്രൗണ്ടില്ലാത്ത അവസ്ഥ ശോചനീയമാണെന്ന് സംഘാടകർ പറഞ്ഞു.
മെട്രോ റെയിൽ നിർമാണത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട മഹാരാജാസ് ഹോക്കി ഗ്രൗണ്ടിനു പകരം മറ്റൊരു ഗ്രൗണ്ട് നൽകുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു. ഡി.എ. പ്രശാന്ത്, പി.ആർ. വിനുകുമാർ, സക്കറിയ, ശോഭൻ, ജിബിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.