കുര്യനൂര്: വൈഎംസിഎ ഓള് കേരള ഇന്റര്‍ കോളീജിയറ്റ് ബാസ്കറ്റ്ബോള്‍ കിരീടം ടീമുകള്‍ പങ്കുവച്ചു. ഞായറാഴ്ച നടക്കേണ്ട ഫൈനല്‍ മഴമൂലം തടസപ്പെട്ടതോടെയാണ് ടീമുകള്‍ കിരീടം പങ്കിട്ടത്. വനിതാ വിഭാഗത്തില്‍ സെന്റ്. ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയും അസംപ്ഷന്‍ കോളജ് ചങ്ങനാശേരിയുമാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. പുരുഷന്മാരില് ശ്രീ കേരള വര്‍മ കോളജ് തൃശൂരും മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരവുമായിരുന്നു.