കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ജയം. സ്വന്തം തട്ടകത്തിൽനടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് നിലവിലെ ചാന്പ്യന്മാരായ മിനർവ പഞ്ചാബിനെയാണ് ഗോകുലം കീഴടക്കിയത്. ഗോൾ രഹിതമായ ഒരു മണിക്കൂറിനു വിരാമമിട്ട് എസ്. രാജേഷ് (60-ാം മിനിറ്റ്) മിനർവയുടെ വലയിൽ പന്ത് നിക്ഷേപിച്ചു.
സ്വന്തം തട്ടകത്തിൽ ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ഷില്ലോംഗ് ലാജോംഗിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ഗോകുലം പരാജയപ്പെടുത്തിയിരുന്നു. ജയത്തോടെ നാല് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുമായി ഗോകുലം ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. അഞ്ച് മത്സരങ്ങളിൽനിന്ന് 13 പോയിന്റുള്ള ചെന്നൈ സിറ്റിയാണ് ലീഗിന്റെ തലപ്പത്ത്.