ബ്രിസ്ബെയ്ൻ: വിദേശ പര്യടനങ്ങൾ ഇന്ത്യക്കു മാത്രമല്ല എല്ലാ ടീമുകൾക്കും ദുഷ്കരമാണെന്ന് രവി ശാസ്ത്രി. വിദേശത്ത് ഇന്ത്യയുടെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ദയനീയ സഞ്ചാരികൾ എന്ന പേര് ഇന്ത്യക്കു ചാർത്തപ്പെട്ടതിനെക്കുറിച്ച് സംസാരിക്കവെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഇങ്ങനെ പ്രതികരിച്ചത്. 2018ൽ ഇന്ത്യ രണ്ട് വിദേശ ടെസ്റ്റ് പരന്പരകളിൽ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയിൽ 1-2നും ഇംഗ്ലണ്ടിൽ 1-4നും.
വിദേശ പര്യടനം നടത്തുന്ന ഇന്ത്യയെ മാത്രമല്ല, മറ്റ് രാജ്യങ്ങളെയും നോക്കുക. വിദേശത്ത് ജൈത്രയാത്ര നടത്തിയ ടീമുകൾ കുറവാണ്. തൊണ്ണൂറുകളിൽ ഓസ്ട്രേലിയയും പിന്നീട് ദക്ഷിണാഫ്രിക്കയും മാത്രമാണ് വിദേശ പര്യടനങ്ങളിൽ ശോഭിച്ചത്. കഴിഞ്ഞ അഞ്ച്-ആറ് വർഷത്തിനുള്ളിൽ എത്ര ടീമുകൾ വിജയകരമായി വിദേശ പര്യടനം നടത്തിയെന്ന് നോക്കിയാൽ കാര്യങ്ങൾ പിടികിട്ടും - ഓസ്ട്രേലിയയിൽ പരന്പര നേടുക ഇന്ത്യക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന ചോദ്യത്തിന് മറുപടിയായി ശാസ്ത്രി പറഞ്ഞു.
ഓസ്ട്രേലിയൻ ടീമിന്റെ കരുത്ത് കഴിഞ്ഞ കുറേ മാസങ്ങൾക്കു മുന്പു നടന്ന സംഭവങ്ങളിൽ ചോർന്നുപോയതായി കരുതുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു. പന്തു ചുരണ്ടൽ വിവാദത്തെത്തുടർന്ന് സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും കാമറൂണ് ബാൻക്രോഫ്റ്റിനെയും വിലക്കിയതു സൂചിപ്പിച്ചായിരുന്നു ഇന്ത്യൻ പരിശീലകന്റെ മറുപടി. ബുധനാഴ്ച നടക്കുന്ന ട്വന്റി-20 പോരാട്ടത്തോടെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടന മത്സരങ്ങൾക്കു തുടക്കമാകും. ഡിസംബർ ആറിനാണ് ആദ്യ ടെസ്റ്റ്.