കാൻഡി: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര ഇംഗ്ലണ്ട് 2-0നു സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ 57 റണ്‍സ് ജയം നേടിയതോടെയാണിത്. സ്കോർ: ഇംഗ്ലണ്ട് 290, 346. ശ്രീലങ്ക 336, 243.
301 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനെത്തിയ ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 226 റണ്‍സ് എന്ന നിലയിലാണ് അഞ്ചാം ദിനമായ ഇന്നലെ മത്സരം പുനരാരംഭിക്കാനെത്തിയത്. എട്ട് ഓവർ മാത്രമേ അഞ്ചാം ദിനം മത്സരം നീണ്ടുള്ളൂ. തലേദിവസത്തെ സ്കോറിനോട് 17 റണ്‍സ് കൂടി ചേർക്കുന്നതിനിടെ ലങ്കയുടെ പത്ത് വിക്കറ്റുകളും നിലംപൊത്തി.
ശ്രീലങ്കയുടെ രണ്ട് ഇന്നിംഗ്സുകളിലായുള്ള 20 വിക്കറ്റുകളിൽ 19 എണ്ണവും ഇംഗ്ലീഷ് സ്പിന്നർമാരാണ് നേടിയത്. പേസർമാർക്ക് ഒരു വിക്കറ്റുപോലും നേടാൻ സാധിച്ചില്ല. ഒരെണ്ണം റണ്ണൗട്ട് ആയിരുന്നു. ഒരു ടെസ്റ്റിൽ സ്പിന്നർമാർ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ റിക്കാർഡും മത്സരത്തിൽ പിറന്നു.
2000-01ൽ ആണ് ഇംഗ്ലണ്ട് അവസാനമായി ലങ്കയിൽ പരന്പര നേടിയത്. അന്ന് മൂന്ന് മത്സര പരന്പര ഇംഗ്ലണ്ട് 2-1നു സ്വന്തമാക്കി. ഇത് മൂന്നാം തവണമാത്രമാണ് ഇംഗ്ലണ്ട് ലങ്കയിൽ പരന്പര നേടുന്നത്. 1981-82ലാണ് ആദ്യ പരന്പര ജയം.