യാങ്കോണ്‍: ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് ഐബിഎസ്എഫ് ലോക ബില്യാർഡ്സ് ചാന്പ്യൻഷിപ്പ് (ലോംഗ് അപ്) കിരീടം. ഇന്ത്യയുടെ ഭാസ്കർ ബാലചന്ദ്രനെ കീഴടക്കിയാണ് പങ്കജ് തന്റെ 21-ാം ലോക കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്്ച ഐബിഎസ്എഫ് ബില്യാർഡ്സ് 150 ഫോർമാറ്റിൽ വെന്നിക്കൊടി പാറിച്ച് 20 കിരീടമെന്ന അപൂർവ നേട്ടത്തിൽ പങ്കജ് എത്തിയിരുന്നു.