ന്യൂഡല്‍ഹി: വനിതാ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നേറ്റം. മേരി കോം 48 കിലോഗ്രാം വിഭാഗത്തില്‍ കസാഖിസ്ഥാന്റെ അയ്ഗെറിം കസെനയേവയെ 5-0ന് പരാജയപ്പെടുത്തി. 54 കിലോഗ്രാം വിഭാഗത്തില്‍ മനീഷ മുന്‍ ലോക ചാമ്പ്യനായ ഡിന സോലാമനെ 5-0ന് അട്ടിമറിച്ചു. ആദ്യ റൗണ്ടില്‍ മേരി കോമിന് ബൈ ലഭിച്ചു.
ഇന്ത്യയുടെ ലൗലിന ബോര്ഗോഹയിന് 69 കിലോഗ്രാമില്‍ പാനമയുടെ അഥീന ബൈലനെ 5-0നും 81 കിലോഗ്രാം വിഭാഗത്തില്‍ ഭാഗ്യവതി കചാര്‍ 81 കിലോഗ്രാമില്‍ ജര്‍മനിയുടെ ഐറിന നികോലെറ്റയെ 4-1നു തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. അതേസമയം, ഇന്ത്യയുടെ സരിത ദേവി പ്രീക്വാർട്ടറിൽ പരാജയപ്പെട്ട് പുറത്തായി.