ബ്രസീലിയ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ ജഴ്സി ഡിസൈൻ ചെയ്ത അൽഡയർ ഗാർസ്യ ഷ്ലീ (83) അന്തരിച്ചു. മാധ്യമപ്രവർത്തകനും ഇല്ലസ്ട്രേറ്ററും എഴുത്തുകാരനുമായിരുന്ന ഷ്ലീയുടെ മരണവാർത്ത അദ്ദേഹത്തിന്റെ കുടുംബമാണ് അറിയിച്ചത്. ആറു വർഷമായി കാൻസറിനു ചികിത്സയിലായിരുന്നു. ഷ്ലീയുടെ സ്മരണാർഥം മൗനമാചരിച്ച ശേഷമാണ് ലണ്ടനിൽ ബ്രസീൽ-ഉറുഗ്വെ സൗഹൃദ ഫുട്ബോൾ കിക്കോഫ് നടന്നത്.
1953ൽ കൊറെയ്റോ ഡ മാൻഹ ദിനപ്പത്രം നടത്തിയ മത്സരത്തിലൂടെയാണ് ബ്രസീലിന്റെ മഞ്ഞബനിയനും നീല ഷോട്സുമുള്ള ജഴ്സി തെരഞ്ഞെടുക്കപ്പെട്ടത്. അതു ഡിസൈൻ ചെയ്ത ഷ്ലീക്ക് അന്ന് 3.5 ലക്ഷം രൂപ പാരിതോഷികമായി നല്കിയിരുന്നു. 1950 ലോകകപ്പ് ഫൈനലിൽ ഉറുഗ്വെയോട് പരാജയപ്പെട്ടതിന്റെ ഓർമയിൽനിന്ന് മുക്തിനേടാനായിരുന്നു പുതിയ ജഴ്സി മത്സരം നടത്തിയത്.