വിരാട് കോഹ്ലിയോട് ഏറ്റുമുട്ടൽ ഒഴിവാക്കുന്നതാണ് ഗുണകരമെന്ന് ഓസ്ട്രേലിയയോട് ഉപദേശിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന് സൈലന്റ് ട്രീറ്റ്മെന്റ് നല്‍കുന്നതാണു നല്ലതെന്നും ഡുപ്ലസിസ് ഓസ്ട്രേലിയൻ ടീമിനോട് ഉപദേശിച്ചു. ഈ വർഷം ആദ്യ നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോഹ്ലിയെ സൈലന്റ് ട്രീറ്റ്മെന്റിലൂടെ മെരുക്കുകയായിരുന്നു എന്നും ഡുപ്ലസിസ് പറഞ്ഞു.
എന്നാൽ, മൂന്ന് മത്സര ടെസ്റ്റ് പരന്പരയിൽ 286 റണ്‍സ് എടുത്ത കോഹ്ലിയായിരുന്നു ദക്ഷിണാഫ്രിക്കയിൽ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യൻ താരം. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി ഈ വർഷം മിന്നും ഫോമിലായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ അഞ്ച് ടെസ്റ്റുകളിൽനിന്നായി 593 റണ്‍സ് ഇന്ത്യൻ ക്യാപ്റ്റൻ നേടി.