പുതിയ സംഘവുമായെത്തിയ ജര്‍മനിക്ക് അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ റഷ്യക്കെതിരേ 3-0ന്റെ ജയം. 2014 ലോകകപ്പ് നേടിയ ടീമിലെ ഗോള്‍കീപ്പര്‍ മാനുവല്‍ നോയറും മത്യാസ് ഗിന്ററും മാത്രമായിരുന്നു ജര്‍മനിയുടെ ആദ്യ ഇലവണില്‍ ഉണ്ടായിരുന്നത്. ആദ്യ പകുതിയില്‍തന്നെ മൂന്നു ഗോളടിച്ച് ജര്‍മനി ജയം ഉറപ്പിച്ചു. സനെ (എട്ടാം മിനിറ്റ്), നിക്ലാസ് സുലേ (25-ാം മിനിറ്റ്), സെര്‍ജെ ഗ്നാബ്രി (40-ാം മിനിറ്റ്) എന്നിവരാണ് ഗോള്‍ നേടിയത്.
മറ്റ് മത്സരങ്ങളില്‍ ചെക് റിപ്പബ്ലിക്ക് 1-0ന് പോളണ്ടിനെ തോല്‍പ്പിച്ചു. ഇസ്രയേല്‍ 7-0ന് ഗ്വാട്ടിമാലയെയും ഇക്വഡോര്‍ 2-0ന് പെറുവിനെയും ഇറാന് 1-0ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെയും പരാജപ്പെടുത്തി.
മറ്റ് മത്സരങ്ങളില്‍ ചെക് റിപ്പബ്ലിക്ക് 1-0ന് പോളണ്ടിനെ തോല്‍പ്പിച്ചു. ഇസ്രയേല്‍ 7-0ന് ഗ്വാട്ടിമാലയെയും ഇക്വഡോര്‍ 2-0ന് പെറുവിനെയും ഇറാന് 1-0ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെയും പരാജപ്പെടുത്തി.