ന്യൂഡൽഹി: വനിതാ ബോക്സിംഗ് ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ തുടക്കം അട്ടിമറി ജയത്തോടെ. 54 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്കായി ഇറങ്ങിയ മനിഷ മൗൻ രണ്ട് തവണ മെഡൽ ജേതാവായ അമേരിക്കയുടെ ക്രിസ്റ്റീന ക്രൂസിനെ ഇടിച്ചിട്ടു. ഹരിയാന സ്വദേശിയായ ഇരുപതുകാരി 5-0നാണ് അമേരിക്കൻ താരത്തെ നിലംപരിശാക്കി പ്രീക്വാർട്ടറിൽ കടന്നത്. 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സരിത ദേവിയും പ്രീക്വാർട്ടറിൽ കടന്നു. സ്വിറ്റ്സർലൻഡ് എതിരാളിയെ 4-0ന് തകർത്താണ് സരിത പ്രീക്വാർട്ടറിൽ കടന്നത്. ആദ്യ റൗണ്ടിൽ ഇന്ത്യൻ താരത്തിനു ബൈ ലഭിച്ചിരുന്നു.
ഇന്ത്യൻ ഓപ്പണ്‍ ബോക്സിംഗിൽ സ്വർണവും പോളണ്ടിൽ നടന്ന സിലെസിയൻ ചാന്പ്യൻഷിപ്പിൽ വെള്ളിയും ഈ വർഷം മനിഷ സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ ഓപ്പണ്‍ ബോക്സിംഗിൽ സ്വർണവും പോളണ്ടിൽ നടന്ന സിലെസിയൻ ചാന്പ്യൻഷിപ്പിൽ വെള്ളിയും ഈ വർഷം മനിഷ സ്വന്തമാക്കിയിരുന്നു.