+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​​ടി​​ത​​രാ​​തെ കം​​ഗാ​​രു!

ഇ​​ന്ത്യ​​ഓ​​സ്ട്രേ​​ലി​​യ ക്രി​​ക്ക​​റ്റ് ശ​​ത്രു​​ത​​യ്ക്ക് 70 വ​​ർ​​ഷ​​ത്തി​​ന്‍റെ പ​​ഴ​​ക്ക​​മു​​ണ്ട്. 1947 ഒ​​ക്‌ടോബ​​റി​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ​​ത്തി. സ​​ർ
പി​​ടി​​ത​​രാ​​തെ കം​​ഗാ​​രു!
ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ ക്രി​​ക്ക​​റ്റ് ശ​​ത്രു​​ത​​യ്ക്ക് 70 വ​​ർ​​ഷ​​ത്തി​​ന്‍റെ പ​​ഴ​​ക്ക​​മു​​ണ്ട്. 1947 ഒ​​ക്‌ടോബ​​റി​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ​​ത്തി. സ​​ർ ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​ൻ സം​​ഘ​​ത്തി​​നെ​​തി​​രേ ലാ​​ല അ​​മ​​ർ​​നാ​​ഥി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ അ​​ഞ്ച് ടെ​​സ്റ്റ് ക​​ളി​​ച്ചു. ഒ​​രെ​​ണ്ണം സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ച​​പ്പോ​​ൾ നാ​​ലെ​​ണ്ണ​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു. അ​​ന്ന് മു​​ത​​ൽ ഇ​​ന്നു​​വ​​രെ ഓ​​സ്ട്രേ​​ലി​​യ​​ൻ മ​​ണ്ണി​​ൽ ഇ​​ന്ത്യ​​ക്ക് പ​​ര​​ന്പ​​ര നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല.

1980-81ൽ ​​മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര 1-1 സ​​മ​​നി​​ല​​യി​​ലാ​​ക്കി​​യതാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ നേ​​ട്ടം. തു​​ട​​ർ​​ന്ന് 1985-86, 2003-04 പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലും ഇ​​ന്ത്യ പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ലാ​​ക്കി. 2003-04 പ​​ര​​ന്പ​​ര​​യി​​ൽ സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മാ​​യി​​രു​​ന്നു നാ​​ല് മ​​ത്സ​​ര പ​​ര​​ന്പ​​ര 1-1 ന് ​​പൊ​​രു​​തി സ​​മ​​നി​​ല​​യി​​ലാ​​ക്കി​​യ​​ത്. ആ ​​പ​​ര​​ന്പ​​ര​​യി​​ൽ 619 റ​​ണ്‍​സ് നേ​​ടി രാ​​ഹു​​ൽ ദ്രാ​​വി​​ഡ് ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ ആ​​യി. 706 റ​​ണ്‍​സ് നേ​​ടി​​യ ഓ​​സീ​​സ് ക്യാ​​പ്റ്റ​​ൻ റി​​ക്കി പോ​​ണ്ടിം​​ഗ് ആ​​യി​​രു​​ന്നു ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടി​​യ​​ത്.

2014-15ലാ​​ണ് ഇ​​ന്ത്യ അ​​വ​​സാ​​ന​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​ത്.