കോട്ടയം: വൈഎംസിഎ ഓൾ കേരള ഇന്റർ കോളീജിയറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ എസ്ബി കോളജ് ചങ്ങനാശേരി, കണ്ണൂർ എസ്എൻ കോളജ്, ശ്രീ കേരള വർമ കോളജ് തൃശൂർ, ചങ്ങനാശേരി അസംപ്ഷൻ, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം തുടങ്ങിയവ സെമിയിൽ. പുരുഷ വിഭാഗം ക്വാർട്ടറിൽ തിരുവനന്തപുരം മാൻ ബസേലിയോസ് എൻജിനിയറിംഗ് കോളജിനെ ആവേശകരമായ മത്സരത്തിൽ 40-37നു കീഴടക്കിയാണ് എസ്ബി സെമിയിലെത്തിയത്. സെമിയിൽ എസ്ബിയും കേരള വർമയും ഏറ്റുമുട്ടും. വനിതാ വിഭാഗത്തിൽ ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിനെ കീഴടക്കിയാണ് എൻഎസ് കണ്ണൂർ സെമിയിൽ കടന്നത്. സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയാണ് സെമിയിൽ എൻഎന്നിന്റെ എതിരാളി.