ധാക്ക: ബംഗ്ലാദേശ്-സിംബാബ്വേ ടെസ്റ്റ് പരമ്പര സമനിലയായി. രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് 218 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 1-1ന് അവസാനിച്ചു. ആദ്യ മത്സരത്തില്‍ സിംബാബ്വെ ജയിച്ചിരുന്നു. ജയിക്കാന്വേണ്ടിയിരുന്ന 443 റണ്‍സിനായി ബാറ്റ് ചെയ്ത സിംബാബ്വെ 224 റണ്‍സിന് എല്ലാവരും പുറത്തായി. 18.1 ഓവറില്‍ 38 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസന് മിറാസിന്റെ പ്രകടനമാണ് സിംബാബ്വെയുടെ സമനില പ്രതീക്ഷകള്‍ തകര്‍ത്തത്. സിംബാബ്വെയുടെ ബ്രണ്ടന്‍ ടെയ്ലര് 106 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോർ: ബംഗ്ലാദേശ് 522/7 ഡിക്ലയേര്‍ഡ്, 224/6 ഡിക്ലയേര്‍ഡ്. സിംബാബ്വെ 304, 224