മുംബൈ: 2019 ലോകകപ്പ് ഏകദിന ക്രിക്കറ്റ് കഴിയുന്നതുവരെ ഇന്ത്യൻ ടീമിൽ പരീക്ഷണങ്ങൾ ഉണ്ടാകില്ലെന്ന് പരിശീലകൻ രവി ശാസ്ത്രി. ലോകകപ്പിനു മുന്പ് വെറും 13 ഏകദിനങ്ങൾ മാത്രമാണ് ഇന്ത്യക്കു കളിക്കാനുള്ളത്. ലണ്ടൻ ലോകകപ്പിനുപോകേണ്ട 15 കളിക്കാരാകും വരും മത്സരങ്ങളിൽ ജഴ്സി അണിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.