കൻഗ്ര: 45-ാമത് ദേശീയ സബ്ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ കേരളം 49-23ന് തെലങ്കാനയെ കീഴടക്കി. കേരളത്തിനായി അനഘ എസ്. നാഥ് 12ഉം അനീല ജെയ്സണ്‍ 10ഉം അൽക്ക ഒന്‍പതും തിയോണ എട്ടും പോയിന്റ് സ്വന്തമാക്കി.