മഡ്ഗാവ്: ഐ ലീഗ് ഫുട്ബോളിൽ ചർച്ചിൽ ബ്രദേഴ്സിനു ജയം. വില്ലിസ് പ്ലാസയുടെ ഹാട്രിക് കരുത്തിൽ 4-2ന് ഷില്ലോംഗ് ലാഗോംഗിനെയാണ് അവർ കീഴടക്കിയത്. 18, 51, 54 മിനിറ്റുകളിലായിരുന്നു പ്ലാസയുടെ ഗോളുകൾ. ഡൗഡ ചീസെ (39-ാം മിനിറ്റ്) ഒരു ഗോൾ നേടി. ലാൽമുവാൻപുയ (30-ാം മിനിറ്റ്), സാമുവൽ കിൻഷി (48-ാം മിനിറ്റ്) എന്നിവർ ഷില്ലോംഗിനായി ലക്ഷ്യംകണ്ടു.