നോർവെയുടെ മാഗ്നസ് കാൾസനും അമേരിക്കയുടെ ഫാബിയാനോ കരുവാനയും തമ്മിൽ ലണ്ടനിൽ നടക്കുന്ന ലോക ചെസ് ചാന്പ്യൻഷിപ്പിലെ നാലാം ഗെയിമും സമനിലയിൽ അവസാനിച്ചു. വെള്ള കരുക്കളിൽ കളിച്ച കാൾസൻ ഇംഗ്ലീഷ് ഓപ്പണിംഗിനാണ് തുടക്കമിട്ടത്. അതിലെ ഫോർ നൈറ്റ്സ് വേരിയേഷനിൽകൂടി പുരോഗമിച്ച കളിയിൽ ഇരുവരും റിസ്ക് എടുത്തുള്ള അടവുകൾക്ക് മുതിരാതെ 34-ാം നീക്കത്തിൽ സമനിലയിൽ കളി അവസാനിപ്പിച്ചു.
ടി.കെ. ജോസഫ് പ്രവിത്താനം
ടി.കെ. ജോസഫ് പ്രവിത്താനം