കൻഗ്ര: 45-ാമത് ദേശീയ സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള പെണ്‍കുട്ടികൾ ഗ്രൂപ്പ് ചാന്പ്യന്മാരായി. ഇന്നലെ നടന്ന മത്സരത്തിൽ ജമ്മു കാഷ്മീരിനെ കേരളം 49-7നു തകർത്തു. കേരളത്തിനായി അലീന ജെയ്സണ്‍ 24 പോയിന്റ് സ്വന്തമാക്കി. ആണ്‍കുട്ടികളുടെ പോരാട്ടത്തിൽ കേരളം ബംഗാളിനെ 58-41ന് പരാജയപ്പെടുത്തി.