ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരന്പരയിൽ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാമെന്ന് രോഹിത് ശർമ. 21നാണ് മൂന്ന് മത്സര ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരന്പര ആരംഭിക്കുന്നത്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ വെസ്റ്റ് ഇൻഡീസിനെതിരേ ട്വന്റി-20 പരന്പരയ്ക്കിറങ്ങിയ ഇന്ത്യ 3-0ന് ജയിച്ചിരുന്നു. രോഹിതിന്റെ ക്യാപ്റ്റൻസിയെ മുൻ താരമായ വി.വി.എസ്. ലക്ഷ്മൺ പ്രശംസിച്ചിരുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിനു മുന്‍പ് കളിക്കാർ റണ്‍സ് കണ്ടെത്തുന്നതിൽ വിജയിച്ചത് ടീമെന്ന നിലയിൽ ഗുണകരമാണ്. ശിഖർ ധവാൻ ഏകദിന പരന്പരയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വൻ സ്കോറുകൾ നേടാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം മികച്ച ബാറ്റിംഗ് നടത്തി. നിർണായകമായ ഓസീസ് പരന്പരയിൽ ധവാൻ ഫോമിലാകുമെന്നാണ് വിശ്വാസമെന്നും രോഹിത് പറഞ്ഞു. ട്വന്റി-20 പരന്പരയിലെ മൂന്നാം മത്സരത്തിൽ ധവാനും ഋഷഭ് പന്തും അർധസെഞ്ചുറികളിലൂടെ ഇന്ത്യയെ ജയത്തിലെത്തിച്ചിരുന്നു.