ടി.കെ. ജോസഫ് പ്രവിത്താനം
ലോക ചെസ് ചാന്പ്യൻഷിപ്പിലെ മൂന്നാം ഗെയിമും സമനിലയിൽ. ആദ്യ ഗെയിമിൽ മാഗ്നസ് കാൾസന്റെ സിസിലിയൻ ഡിഫൻസിനെതിരേ ഫാബിയാനോ കരുവാന സ്വീകരിച്ച നിംമ്സോവിച്ച് റോസ്സോലിമോ അറ്റാക്ക് എന്ന ലൈൻ തന്നെ മൂന്നാം ഗെയിമിലും ആവർത്തിച്ചു.
24 നീക്കങ്ങൾക്കകം റൂക്കുകളും ക്വീനുമുൾപ്പടെ പ്രധാന കരുക്കളെല്ലാം പരസ്പരം വെട്ടിമാറ്റപ്പെട്ടു. തുടർന്നുള്ള കളിയിൽ ഇരുവർക്കും ഒരു നൈറ്റും ഒരു ബിഷപ്പും പോണുകളും മാത്രമുണ്ടായിരുന്ന എൻഡ് ഗെയിമിൽ 49 നീക്കങ്ങളിൽ സമനിലയിൽ തീർന്നു.
2016ൽ നടന്ന കാൾസൻ- കര്യാക്കിൻ ലോക ചെസ് ചാന്പ്യൻഷിപ്പിൽ ആദ്യ ഏഴു ഗെയിമുകളും സമനിലയിലായിരുന്നു തീർന്നത്. 12 ക്ലാസിക്കൽ ഗെയിമുകളിൽ ഓരോ ഗെയിം വീതം ജയിച്ച് ഇരുവരും ആറു പോയിന്റ് വീതം നേടി തുല്യ നിലയിലായിരുന്നു.
തുടർന്നു നടന്ന ടൈബ്രേക്ക് ഗെയിമുകളിലെ റാപിഡ് വിഭാഗത്തിൽ ആദ്യ രണ്ടു ഗെയിമുകളും സമനിലയിൽ തന്നെയായിരുന്നു. മൂന്നും നാലും ഗെയിമുകൾ ജയിച്ചാണ് കാൾസൻ ചാന്പ്യൻപട്ടം നിലനിർത്തിയത്. റാപിഡിലെ നാലാം ഗെയിമിൽ ക്വീനിനെ ബലികൊടുത്തുകൊണ്ട് കാൾസൻ നടത്തിയ അതിമനോഹരമായ അവസാന നീക്കം ചെസ് പ്രേമികളെ ആവേശത്തിലാക്കുന്നതായിരുന്നു.