ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം 2020 എഎഫ്സി ഒളിന്പിക് യോഗ്യതയുടെ രണ്ടാം റൗണ്ടിൽ. ആദ്യറൗണ്ടിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മ്യാന്മാറിനോട് 1-2നു പരാജയപ്പെട്ടെങ്കിലും മികച്ച രണ്ടാം സ്ഥാനവുമായി ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.
ഒളിന്പിക് യോഗ്യതാ രണ്ടാം റൗണ്ട് മത്സരങ്ങൾ അടുത്ത വർഷം ഏപ്രിലിൽ ആരംഭിക്കും. മത്സരത്തിന്റെ 23-ാം മിനിറ്റിൽ രതൻബാല ദേവിയുടെ വകയായിരുന്നു ഇന്ത്യയുടെ ഗോൾ. ഗ്രൂപ്പ് സിയിൽ മ്യാന്മാർ ഏഴ് പോയിന്റുമായി ഒന്നാമതും നാല് പോയിന്റുമായി ഇന്ത്യ രണ്ടാമതും ഫിനിഷ് ചെയ്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളുമായി 1-1 സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരേ 7-1നു കീഴടക്കി.