കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ചെന്നൈ സിറ്റിക്ക് മൂന്നാം ജയം. എവേ മത്സരത്തിൽ ചെന്നൈ 2-1ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. സാൻഡ്രോ റോഡ്രിഗസ് (45+2ാം മിനിറ്റ്), നെസ്റ്റർ ഗോർഡില്ലോ (87-പെനൽറ്റി) എന്നിവരാണ് ചെന്നൈക്കായി ഗോൾ നേടിയത്. എൻറിക് എസ്ക്വെഡ (52-ാം മിനിറ്റ്) ഈസ്റ്റ് ബംഗാളിനായി ഗോൾ മടക്കി.