കൻഗ്ര: 45-ാമത് ദേശീയ സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു ജയവും തോൽവിയും. പെണ്‍കുട്ടികൾ 67-5നു ജാർഖണ്ഡിനെ തകർത്തപ്പോൾ ആണ്‍കുട്ടികൾ ബിഹാറിനോട് 52-57നു തോൽവി വഴങ്ങി. പെണ്‍കുട്ടികളുടെ പോരാട്ടത്തിൽ കേരളത്തിനായി അലീന ജെയ്സണ്‍ 20ഉം ആതിര 16ഉം പോയിന്റ് വീതം നേടി.