ബുവേനസ് ആരീസ്: കോപ്പ ലിബര്‍ട്ടഡോറസ് ഫുട്ബോളിന്റെ ആദ്യപാദ ഫൈനലില്‍ അര്‍ജന്റീനയിലെ ബദ്ധവൈരികളും ഏറ്റവും ആരാധകബലമുള്ളതുമായ റിവര്‍പ്ലേറ്റും ബൊക്ക ജൂണിയേഴ്സും ഏറ്റുമുട്ടിയപ്പോള്‍ സമനില. ബൊക്കയുടെ സ്റ്റേഡിയം ലാ ബോംബോനെറയില് നടന്ന വീറുംവാശിയും നിറ ഞ്ഞ ആദ്യപാദം മത്സരം 2-2ന് സമനിലയാകുയായിരുന്നു. റിവര്‍ പ്ലേറ്റിന്റെ മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ 24 നടക്കുന്ന രണ്ടാം പാദ ഫൈനലില്‍ വിജയികളെയറിയാം.
34-ാം മിനിറ്റില്‍ റാമോണ്‍ അബില ബൊക്കയെ മുന്നിലെത്തിച്ചു. ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനിയുടെ കൈയില്തട്ടിയാണ് പന്ത് വലയില്‍ വീണത്. ഈ ലീഡിന് അല്പായുസായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ലൂകാസ് പ്രാറ്റോ 12 മീറ്റര്‍ പുറത്തുനിന്നെടുത്ത ഷോട്ട് അഗസ്റ്റിന് റോസിയെ കടന്ന് വലയിലായി.
ബൊക്കയുടെ ആക്രമണം റിവറിനെ വിറപ്പിച്ചുകൊണ്ടിരുന്നു. ഇടവേളയ്ക്കു തൊട്ടുമുമ്പ് ബൊക്ക വീണ്ടും മുന്നിലെത്തി. ഫ്രീകിക്കില്‍നിന്നു വന്ന പന്ത് ഹെഡറിലൂടെ വലയിലാക്കി ദാരിയോ ബെനെഡെറ്റ (45+1 മിനിറ്റ്) ഗോള്‍ നേടി. 61-ാം മിനിറ്റില്‍ കാര്‍ലോസ് ഇസ്ക്വിറെഡോസിന്റെ സെല്‍ഫ് ഗോളില്‍ റിവര്‍ സമനില പിടിച്ചു.
58 വര്‍ഷത്തെ ചരിത്രമുള്ള ലിബര്‍ട്ടഡോറസിന്റെ ഫൈനലില്‍ ആദ്യമായാണ് റിവര്‍ പ്ലേറ്റും ബൊക്കയും ഏറ്റുമുട്ടുന്നത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവേനസ് ആരീസിലെ ക്ലബ്ബുകളായ ബൊക്കയുടെയും റിവര്‍ പ്ലേറ്റിന്റെയും മത്സരം സൂപ്പര്‍ക്ലാസികോ എന്നാണ് വിളിക്കുന്നത്. ലോകത്തെ ക്ലബ് ഫുട്ബോളിൽ ഏറ്റവും തീവ്രസ്വഭാവമുള്ള ആരാധകക്കൂട്ടമുള്ള ക്ലബ്ബുകളാണ് ബൊക്കയും റിവര്‍ പ്ലേറ്റും.