തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രയെ വരിഞ്ഞുമുറുക്കി കേരളം. ടോസ് നേടി ക്രീസിലെത്തിയ ആന്ധ്ര ആദ്യ ദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 225 റണ്‍സ് എടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ റിക്കി ഭുയിയാണ് (109 റണ്‍സ്) ആന്ധ്രയെ കരകയറ്റിയത്. കേരളത്തിനായി അക്ഷയ് കോടോത്ത് 56 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.