തിരുവല്ല: 21-ാമത് സംസ്ഥാന സീനിയർ വനിതാ ഗുസ്തി ചാന്പ്യൻഷിപ്പിൽ കോട്ടയം കിരീടം സ്വന്തമാക്കി. എംജിഎം എച്ച്എസ്എസ് തിരുവല്ലയിൽ നടന്ന ചാന്പ്യൻഷിപ്പിൽ 36 പോയിന്റോടെയാണ് കോട്ടയം കിരീടം നേടിയത്. 32 പോയിന്റോടെ തൃശൂർ രണ്ടാമതെത്തി.