ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഫുൾഹാമിനെതിരേ ലിവർപൂളിനു ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ ജയമാഘോഷിച്ചത്. മുഹമ്മദ് സലയിലൂടെ 41-ാം മിനിറ്റിൽ മുന്നിൽകടന്ന ചെന്പടയ്ക്കായി ഷാക്കീരി 53-ാം മിനിറ്റിൽ ലീഡ് ഉയർത്തി. 12 മത്സരങ്ങളിൽനിന്ന് 30 പോയിന്റായി ലിവർപൂളിനിപ്പോൾ.
മറ്റൊരു മത്സരത്തിൽ ചെൽസിയെ എവർട്ടണ് ഗോൾ രഹിത സമനിലയിൽ പൂട്ടി. ടോട്ടനം ഹോട്സ്പർ 1-0ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ജുവാൻ ഫോയ്ത് (66-ാം മിനിറ്റ്) ആണ് ഹോട്സ്പറിന്റെ ജയം കുറിച്ച ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ചെൽസിയെ എവർട്ടണ് ഗോൾ രഹിത സമനിലയിൽ പൂട്ടി. ടോട്ടനം ഹോട്സ്പർ 1-0ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ജുവാൻ ഫോയ്ത് (66-ാം മിനിറ്റ്) ആണ് ഹോട്സ്പറിന്റെ ജയം കുറിച്ച ഗോൾ നേടിയത്.