ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തോൽവി. സ്വന്തം തട്ടകത്തിൽ റയൽ ബെറ്റിനിസോട് 3-4നാണ് ബാഴ്സ പരാജയപ്പെട്ടത്. ബാഴ്സയ്ക്കായി മെസി (68-പെനൽറ്റി, 90+2 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി. അർതുറൊ വിദാലും (79-ാം മിനിറ്റ്) ലക്ഷ്യം കണ്ടു. 81-ാം മിനിറ്റിൽ റാക്കിറ്റിക് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അവർക്ക് തിരിച്ചടിയായി. ലീഗിൽ 12-ാം സ്ഥാനത്താണ് ബെറ്റിസ്. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-2ന് അത്ലറ്റിക് ബില്‍ബാവോയെ തോല്‍പ്പിച്ചു.