ചെന്നൈ: ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ചെന്നൈയില്‍. പരമ്പര 2-0ന് നേടിക്കഴിഞ്ഞ ഇന്ത്യക്ക് ബെഞ്ചിലിരിക്കുന്നവരുടെ കരുത്ത് പരീക്ഷിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അരങ്ങേറ്റത്തിനൊരുങ്ങുന്ന ഷഹ്ബാസ് നദീം എന്നിവര്‍ക്ക് ഇന്ന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെ ചെപ്പോക്കിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് ബാറ്റ്സ്മാന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് ഫോം തെളിയിക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം. ദിനേശ് കാര്‍ത്തിക് ബാറ്റിംഗില്‍ നായകന്റെ വിശ്വാസം കാക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ഈ ചെന്നൈ താരത്തിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും തുടക്കത്തില്‍ വിക്കറ്റ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കാനാണ് വിന്‍ഡീസിന്റെ ലക്ഷ്യം. ട്വന്റി-20യിലെ സൂപ്പര്‍ താരങ്ങളാണ കിറോണ്‍ പൊളാര്‍ഡ്, ഡാരന്‍ ബ്രാവോ, ദിനേശ് രാംദിന് എന്നിവര്‍ക്ക് വന്‍ സ്കോറുകള്‍ നേടാനാകുന്നില്ല. ബൗളിംഗില്‍ ഒഷേന്‍ തോമസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തുന്നത്.