ബാരിസോ/ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളില്‍ ചെല്‍സി ജയത്തോടെ നോക്കൗട്ട് റൗണ്ടില്‍. ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് ബേറ്റ് ബാരിസോവിനെ പരാജയപ്പെടുത്തി. 52-ാം മിനിറ്റില്‍ ഒളീവിയേ ഗിരു നേടിയ ഗോളിലാണ് ചെല്‍സിയുടെ ജയം. ഗ്രൂപ്പ് എലില്‍ ഇനി രണ്ടു മത്സരം കൂടിയിരിക്കേ നാലു കളിയില്‍ 12 പോയിന്റുമായാണ് ചെല്‍സി നോക്കൗട്ട് റൗണ്ടിലെത്തിയത്. ആറു മാസത്തിനുശേഷമാണ് ഗിരു ചെല്‍സിക്കുവേണ്ടി ഗോള്‍ നേടുന്നത്. മേയില്‍ ലിവര്പൂളിനെതിരേയായിരുന്നു ഗിരുവിന്റെ അവസാനത്തെ ഗോള്‍. അതിനുശേഷം 14 മത്സരവും 793 മിനിറ്റും 24 ഷോട്ടിനു ശേഷമാണ് ഗിരു ചെല്‍സിക്കുവേണ്ടി ഗോള്‍ നേടുന്നത്.
2012 ഏപ്രിലിനുശേഷം ആദ്യമായാണ് ഒരു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ ചെല്‍സി ജയിക്കുന്നത്. 2012ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്കായിരുന്നു.
എസി മിലാനു സമനില
എസി മിലാന് ഗ്രൂപ്പ് എഫില്‍ റയല്‍ ബെറ്റിസുമായി 1-1ന്റെ സമനിലയില്‍ പിരിഞ്ഞു. ജിയോവനി ലോ സെല്‍സോ 12-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ബെറ്റിസ് മുന്നിലെത്തി. 62-ാം മിനിറ്റില്‍ സുസോ മിലാന്റെ സമനില ഗോള്‍ നേടി. എട്ടു പോയിന്റുമായി ബെറ്റിസ് ഒന്നാമതും ഏഴു പോയിന്റുമായി മിലാന് രണ്ടാം സ്ഥാനത്തുമാണ്.
ഡൈനാമോ സാഗ്രെബ്, എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട് ടീമുകള്‍ നോക്കൗട്ടിലെത്തി. ഡൈനാമോ സാഗ്രെബ്, സെല്‍റ്റിക്, ലാസിയോ, ഒളിമ്പിയാക്കസ്, എഫ്സി സാല്‍സ്ബര്‍ഗ്, എഫ്കെ ക്വാരാബാഗ്, ബയേര്‍ ലെവര്കൂസന്, വിദി, സ്പാര്ട്ക് മോസ്കോ, എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്, ഫെനര്‍ബാഷെ, എഫ്സി അസ്താന ടീമുകള്‍ ജയിച്ചു.