ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സീസണിലെ ആദ്യ തോൽവി. മുംബൈ സിറ്റി മറുപടിയില്ലാത്ത ഒരു ഗോളിനാണ് അവരെ കീഴടക്കിയത്. നാലാം മിനിറ്റിൽ ആർനോൾഡ് ഇസോക്കോയായിരുന്നു മുംബൈയുടെ ജയംകുറിച്ച ഗോൾ നേടിയത്. മുംബൈക്ക് ഏഴ് മത്സരങ്ങളിൽനിന്ന് 13 പോയിന്റ് ആയി. ആറ് മത്സരങ്ങളിൽനിന്ന് 11 പോയിന്റാണ് നോർത്ത്ഈസ്റ്റിന്.