ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍നിന്ന് ഇന്ത്യയുടെ പി.വി. സിന്ധുവും കെ. ശ്രീകാന്തും ക്വാർട്ടറിൽ പുറത്ത്. വനിതാ സിംഗിൾസിൽ ഹീ ബിന്‍ജിയാവോയോട് 17-21, 21-17, 15-21ന് സിന്ധു തോറ്റു. ഈ വര്‍ഷം മൂന്നാം തവണയാണ് സിന്ധു ചൈനീസ് താരത്തോട് തോൽക്കുന്നത്. പുരുഷ സിംഗിൾസിൽ ശ്രീകാന്ത് (14-21, 14-21) ലോക മൂന്നാം നമ്പര്‍ ചൊ ടിയാന് ചെന്നിനോട് പരാജയപ്പെട്ടു.