ഗബ്രിയേല്‍ ജീസസിന്റെ ഹാട്രിക് മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് എഫില്‍ 6-0ന് ഷാക്തര്‍ ഡൊണറ്റ്സ്കിനെ തോല്‍പ്പിച്ചു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ സിറ്റിയുടെ ഏറ്റവും വലിയ ജയമാണിത്. ഗബ്രിയേൽ ജീസസിന്റെ ഹാട്രിക്കില്‍ രണ്ടെണ്ണം പെനല്‍റ്റിയില്‍നിന്നായിരുന്നു. 24, 72, 92 മിനിറ്റുകളിലായിരുന്നു ബ്രസീലിയന്‍ താരത്തിന്റെ ഗോളുകള്‍. ആദ്യ രണ്ടു ഗോളും പെനല്‍റ്റിയിലൂടെയായിരുന്നു. ഡേവിഡ് സില്‍വ (13-ാം മിനിറ്റ്), റഹീം സ്റ്റര്‍ലിംഗ് (48-ാം മിനിറ്റ്), റിയാദ് മെഹ്റസ് (84) എന്നിവരാണ് മറ്റ് ഗോള്‍ നേട്ടക്കാര്‍. ജയത്തോടെ സിറ്റി നോക്കൗട്ട് ഉറപ്പിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പിന്നില്‍നിന്ന് തിരിച്ചടിച്ച് ഹോഫെന്‍ഹൈം ലിയോണിനെ 2-2 സമനിലയില്‍ കുടുക്കി.
നോക്കൗട്ട് ഉറപ്പിച്ച് ബയേണ്‍
റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഇരട്ട ഗോള്‍ മികവില്‍ ബയേണ്‍ മ്യൂണിക്ക് 2-0ന് എഇകെ ഏഥന്‍സിനെ തോല്‍പ്പിച്ചു. ഇതോടെ ഗ്രൂപ്പ് ഇയില്‍നിന്ന് ബയേണ്‍ നോക്കൗട്ട് ഉറപ്പാക്കി. നാലു കളിയില്‍ പത്തു പോയിന്റാണ് ബയേണിന്. 31-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലെവന്‍ഡോവ്സ്കി ബയേണിനെ മുന്നിലെത്തിച്ചു. 71-ാം മിനിറ്റിലാണ് പോളിഷ് താരത്തിന്റെ രണ്ടാം ഗോള്‍.
ഗ്രൂപ്പിലെ ബെന്‍ഫിക്ക-അയാക്സ് ആംസ്റ്റര്‍ഡാം മത്സരം 1-1ന്റെ സമനിലിയല്‍ പിരിഞ്ഞു. 29-ാം മിനിറ്റില്‍ ജൊനാസിന്റെ ഗോളില്‍ ബെന്‍ഫിക്ക മുന്നിലെത്തി. 61-ാം മിനിറ്റിൽ ഡുസാന്‍ ടാഡിക് സമനില നേടിയത്. എട്ടു പോയിന്റുമായി അയാക്സ് രണ്ടാം സ്ഥാനത്താണ്.
6-0
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ സിറ്റിയുടെ ഏറ്റവും വലിയ ജയമാണ് ഷാക്തര്‍ ഡൊണറ്റ്സ്കിനെതിരേ നേടിയത്. ഗബ്രിയേൽ ജീസസ് സിറ്റിക്കായി ഹാട്രിക് നേടി.