ബെയ്ജിംഗ്: ചൈന ഓപ്പണ്‍ വേൾഡ് ടൂർ ബാഡ്മിന്റണിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ. ഫ്രാൻസിന്റെ ലൂക്കാസ് കോർവെയെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ ഇടംപിടിച്ചത്. സ്കോർ: 21-12, 21-16. പ്രീക്വാർട്ടറിൽ ഇന്തോനേഷ്യയുടെ ടോമി സുഗ്യാർത്തോയെയാണ് ഇന്ത്യൻ താരം നേരിടേണ്ടത്.
എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പുറത്തായി. ഇന്തോനേഷ്യൻ താരമായ ജോനാഥൻ ക്രിസ്റ്റ്ലിയോടാണ് തോൽവി സമ്മതിച്ചത്. 21-11, 21-14നായിരുന്നു മലയാളി താരത്തിന്റെ പരാജയം.
എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പുറത്തായി. ഇന്തോനേഷ്യൻ താരമായ ജോനാഥൻ ക്രിസ്റ്റ്ലിയോടാണ് തോൽവി സമ്മതിച്ചത്. 21-11, 21-14നായിരുന്നു മലയാളി താരത്തിന്റെ പരാജയം.