ഗാലെ: ശ്രീലങ്കയ്ക്കെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 321 റണ്‍സ് എന്ന നിലയിലാണ്.
അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ബെന്‍ ഫോക്സ് (87), ജാക് ലീച്ച് (14) എന്നിവര്‍ പുറത്താകാതെ നില്ക്കുന്നു. ഇംഗ്ലണ്ട് ടീമില്‍ ഫോക്സിനൊപ്പം ഓപ്പണര്‍ റോറി ബേണ്‍സും അരങ്ങേറ്റം കുറിച്ചു. സാം കരന് (48), കീറ്റന്‍ ജെന്നിംഗ്സ് (46), ജോസ് ബട്ലര് (38), ആദില്‍ റഷീദ് (35) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ദില്‍രുവാന്‍ പെരേര നാലും സുരംഗ ലക്മല്‍ രണ്ടു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി. ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തി രംഗണ ഹെറാത്ത് ഗാലെയില്‍ നൂറു വിക്കറ്റ് തികച്ചു.
ടെസ്റ്റില്‍ ഒരു ഗ്രൗണ്ടില്‍ നൂറു വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളറാണ് ഹെറാത്ത്്. മുത്തയ്യ മുരളീധരന്, ജയിംസ് ആന്ഡേഴ്സണ് എന്നിവര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. മുരളീധരന് മൂന്നു ഗ്രൗണ്ടുകളില്‍ നൂറു വിക്കറ്റ് കടന്നിട്ടുണ്ട്. കൊളംബോ, കാന്‍ഡി, ഗാലെ എന്നിവിടങ്ങളിലാണ് മുരളീധരന്റെ നൂറുവിക്കറ്റ് പ്രകടനങ്ങള്‍. ആന്ഡേഴ്സണ് ലോഡ്സിലും. ഈ ടെസ്റ്റിനുശേഷം വിരമിക്കുന്ന ഹെരാത്തിന് ഗാർഡ്ഓഫ് ഓണർ നല്‍കിയാണ് സഹതാരങ്ങൾ മൈതാനത്തേക്ക് സ്വീകരിച്ചത്.
രംഗണ ഹെറാത്തിന് നൂറു വിക്കറ്റ്
രംഗണ ഹെറാത്ത് ഗാലെയില്‍ നൂറു വിക്കറ്റ് തികച്ചു. മുത്തയ്യ മുരളീധരന്, ജയിംസ് ആന്ഡേഴ്സണ് എന്നിവർക്കുശേഷം ടെസ്റ്റില്‍ ഒരു ഗ്രൗണ്ടില്‍ നൂറു വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളറാണ് ഹെറാത്ത്്.