ലണ്ടൻ എടിപി ഫൈനൽസിനും താൻ ഉണ്ടാകില്ലെന്ന് സ്പാനിഷ് ടെന്നീസ് സൂപ്പർ താരം റാഫേൽ നദാൽ. പരിക്കിനെത്തുടർന്നാണ് നദാൽ പിന്മാറിയത്. ഇതോടെ ഈ സീസണിൽ നദാൽ കോർട്ടിൽ ഇറങ്ങില്ലെന്ന് ഉറപ്പായി. വലത് കാൽക്കുഴയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നതിനാലാണ് ഞായറാഴ്ച ആരംഭിക്കുന്ന ലണ്ടൻ എടിപി ഫൈനൽസിൽനിന്നും നദാൽ പിന്മാറിയത്.
യുഎസ് ഓപ്പണ്‍ സെമി ഫൈനലിനിടെ പരിക്കിനെത്തുടർന്ന് മത്സരം അവസാനിപ്പിക്കേണ്ടിവന്നതിനുശേഷം സ്പാനിഷ് താരം കളത്തിലിറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ റാങ്കിംഗിൽ നദാലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സെർബിയയുടെ നൊവാക് ജോക്കോവിച്ച് ലോക ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.