ശ്രീനഗർ: ഇന്ത്യൻ ഐ ലീഗ് ഫുട്ബോളിലെ തുടക്കക്കാരായ റിയൽ കാഷ്മീർ തങ്ങളുടെ രണ്ടാം മത്സരത്തിലും മികവ് ആവർത്തിച്ചു. ഇന്നലെ നടന്ന പോരാട്ടത്തിൽ മുൻ ചാന്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്സിനെ അവർ ഗോൾ രഹിത സമനിലയിൽ തളച്ചു. റിയലിന്റെ ആദ്യ ഹോം മത്സരമായിരുന്നു.
ആദ്യ മത്സരത്തിൽ റിയൽ കാഷ്മീർ നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബിനെ 0-1നു കീഴടക്കിയിരുന്നു. രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി റിയൽ മൂന്നാം സ്ഥാനത്താണ്.
ആദ്യ മത്സരത്തിൽ റിയൽ കാഷ്മീർ നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബിനെ 0-1നു കീഴടക്കിയിരുന്നു. രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി റിയൽ മൂന്നാം സ്ഥാനത്താണ്.