തിരുവനന്തപുരം: കേരള സർവകലാശാല അത്ലറ്റിക് മീറ്റ് ഇന്നു തുടങ്ങും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മൂന്നു ദിനം നീണ്ടുനില്ക്കുന്ന മീറ്റ് നടക്കുക. ഉച്ചയ്ക്ക് രണ്ടിന് വനിതകളുടെ ഷോട്പുട്ട്, പുരുഷന്മാരുടെ ജാവലിൻ ത്രോ, ലോംഗ്ജംപ് ഇനങ്ങളോടെയാണ് ചാംപ്യൻഷിപ്പിന് തുടക്കമാവുന്നത്.